Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കുസാറ്റ് ദുരന്തം; കുറ്റപത്രം സമര്‍പ്പിച്ചു; മുന്‍ പ്രിന്‍സിപ്പലടക്കം പ്രതികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.

    കേസില്‍ മുന്‍ രജിസ്ട്രാറെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലിസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതര്‍ക്കെതിരേ ഉയര്‍ന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിക്കുമുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരന്തം സംഭവിച്ച് ഒരു വര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഗീതനിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയതും തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉള്ളൂ എന്നതും അപകടത്തിന്റെ തീവ്രത കൂടാന്‍ കാരണമായത്.

    2023 നവംബര്‍ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

    സിവില്‍ എന്‍ജിനിയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ അതുല്‍ തമ്പി (24), രണ്ടാംവര്‍ഷ ഇലക്ട്രോണിക് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ പറവൂര്‍ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആന്‍ റിഫ്റ്റ (20), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ള തൈപറമ്പില്‍ വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kusat
    Latest News
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version