തിരുവനന്തപുരം – ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 12 സീറ്റ് വരെ ജയിക്കാന്‍ കഴിയുമെന്ന് സി പി എം സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. . ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാനായെന്നും യോഗം വിലയിരുത്തി. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു. ബി ജെ പി വോട്ട് കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്‌തെന്നാണ് ആശങ്ക. പ്രതികൂല സാഹചര്യം മറികടന്നും എല്‍ ഡി എഫ് സ്ഥാനര്‍ത്ഥി കെ കെ ശൈലജ വടകരയില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.
യോഗത്തില്‍ ഇ പി ജയരാജന്‍ – പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചാ വിവാദം ചര്‍ച്ചയായി. ഇ പി ജയരാജന്‍ തന്റെ നിലാപാട് പാര്‍ട്ടി യോഗത്തില്‍ വിശദീകരിച്ചു. പാര്‍ട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കും
പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് സി പി എം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ കൂടിക്കാഴ്ച പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഇ പി ജയരാജനെതിരെ സി പി ഐ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.