മലപ്പുറം- മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് എതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം. മീഡിയ വൺ ചാനലും സി. ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈ വെട്ടി മാറ്റും, മൗദൂദികളെ നാറികളെ, ദാവൂദെന്നൊരു തെമ്മാടി തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു.
ഇന്ന് വൈകിട്ടാണ് വണ്ടൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നത്. ഏതാനും ദിവസങ്ങളായി സി.പി.എമ്മും സി. ദാവൂദും തമ്മിൽ നേർക്കുനേർ പോരാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് വണ്ടൂരിൽ പ്രകടനവും പൊതുയോഗവും നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group