കൊല്ലം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ കരുനാഗപള്ളിയിൽ നിനുള്ള പ്രതിനിധികൾ ഉണ്ടാകില്ല.
വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സമകാലിക വിവാദങ്ങളും തെരഞ്ഞെടുപ്പുകളിലെ പ്രകടനവും അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ പ്രതിഫലിക്കും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group