തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല വയ്ക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി, ഇത് സംഘർഷത്തിൽ കലാശിച്ചു.
ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് ഇടപെട്ടു. സംഘർഷത്തിൽ ബിജെപി തൃശൂർ സിറ്റി അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന് പരിക്കേറ്റു. ബിജെപി പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടത്തുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group