ന്യൂദല്‍ഹി – സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി എമ്മിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വര്‍ണം പൊട്ടിക്കുന്ന കഥകള്‍, അധോലോക കഥകള്‍ ഒന്നും ചെങ്കൊടിക്ക് ചേര്‍ന്നതല്ല. പറയാന്‍ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എല്‍ ഡി എഫിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. സി പി ഐ എല്‍ഡിഎഫ് വിടണമെന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന് തുടര്‍ ഭരണം ജനങ്ങള്‍ നല്‍കിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എല്‍ ഡി എഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വളരണമെന്നും ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുന്നണിക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group