ആലപ്പുഴ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതികളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ സിയാ (40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ വൈ.എം.സി.എ. ജങ്ഷന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group