- നിരപരാധിയെ ജയിലിൽ അടയ്ക്കാൻ വ്യഗ്രത കാണിച്ചവർ നിരാശരാവും. കുത്തിക്കൊന്നതിന് നേരിട്ട് കണ്ടില്ല എന്നത് തെളിവല്ല, സാഹചര്യ തെളിവുകൾ പ്രധാനമാണ്. അതേപോലെ ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ നൽകിയിട്ടുണ്ട്. ഇനിയും തെളിവ് കണ്ടെത്താനുണ്ടെന്നും പ്രതിഭാഗം
തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരായ ആരോപണത്തെ സാധൂകരിക്കുന്ന രേഖാപരമായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയതായി സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ.
കൈക്കൂലി നൽകിയതിനുള്ള ഫിസിക്കൽ പാർട്ട് തെളിവില്ലെന്നത് സത്യം. എന്നാൽ ഇതിന് ബലം നൽകുന്ന സാഹചര്യ തെളിവുകൾ നൽകാനായെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് അവകാശപ്പെട്ടു. കുത്തിക്കൊന്നതിന് നേരിട്ട് കണ്ടില്ല എന്നത് തെളിവല്ല, സാഹചര്യ തെളിവുകൾ പ്രധാനമാണ്. അതേപോലെ ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ നൽകിയിട്ടുണ്ട്. ഇനിയും തെളിവ് കണ്ടെത്താനുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി.
നിരപരാധിയെ ജയിലിൽ അടയ്ക്കാനുള്ള വ്യഗ്രതയാണ് പലരും കാണിച്ചത്. കേസിന്റെ അടിവേരറുക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ജില്ലാ കലക്ടറുടെ മൊഴി വളരെ പ്രസക്തമാണ്. അത് പ്രോസിക്യൂഷന്റെ ആരോപണത്തെ ആകെ കരിച്ചുകളയും. മൊഴി പരിശോധിക്കുമ്പോൾ കോടതിക്കും അത് ബോധ്യമാകും. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും കേസിനെ നിഷ്പ്രഭമാക്കുന്ന ഒട്ടേറെ തെളിവുകൾ ഇനിയും അന്വേഷണ സംഘം കണ്ടെത്താനുണ്ടെന്നും അഭിഭാഷകൻ വാദിച്ചു
നിരപരാധിയെ ജയിലിലടക്കാൻ വ്യഗ്രത കാണിച്ചവർ നിരാശരാകും. നവീൻ ബാബുവിന്റേതായി കലക്ടർ നൽകിയത് പ്രബലമായ മൊഴിയാണ്. അവർക്ക് നിരാശ നൽകുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്. വിശദമായ മൊഴിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അത് പുറത്തുവരുമ്പോൾ കൈക്കൂലി വാങ്ങി എന്നത് ഉറപ്പാകും. ആറാം തിയ്യതി എ.ഡി.എമ്മിന് പണം കൊടുത്തു, ഒൻപതിന് കാര്യങ്ങൾ നടന്നുവെന്നും അദ്ദേഹം വാദിച്ചു.
പ്രശാന്തിന്റെ പരാതി തെളിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല. പ്രശാന്ത് ഞങ്ങളോട് വിവരം പറഞ്ഞുവെന്ന് മാത്രം. പമ്പ് സ്ഥാപിക്കാൻ സംരംഭകനായ പ്രശാന്ത് എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡി.എം.ഇയുടെ റിപോർട്ടുണ്ട്. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. എ.ഡി.എമ്മും പ്രശാന്തും തമ്മിൽ കണ്ടതിന് സി സി ടി വി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.