Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി, കേന്ദ്ര ഏജന്‍സിയെയും അവരുടെ അന്വേഷണവും ജയിലും കാട്ടി വിരട്ടാന്‍ നോക്കേണ്ട

    ഡെസ്‌ക്By ഡെസ്‌ക്19/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതിലാണ് രാഹുല്‍ ഗാന്ധിക്ക് പ്രയാസം. ഞങ്ങളാരും ചോദ്യം ചെയ്യല്‍ നേരിടാത്തവരല്ല. അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധം കെട്ടു പോയിട്ടില്ല. അന്വേഷണവും ജയിലും കേന്ദ്ര ഏജന്‍സിയെയും കാട്ടി ആരും വിരട്ടാന്‍ നോക്കേണ്ട. നിങ്ങളുടെ മുത്തശ്ശി രാജ്യം ഭരിച്ചിരുന്ന കാലം അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. ഒന്നര വര്‍ഷക്കാലം. എന്നിട്ട് ഞങ്ങള്‍ പേടിച്ചോ. രാഹുല്‍ ഗാന്ധി നേരത്തെ ചിലര്‍ വിളിക്കുന്ന പേരില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. കോണ്‍ഗ്രസിന് ഒരു മാറ്റവുമുണ്ടായിട്ടില്ല. കേരളത്തില്‍ തനിക്കെതിരെ സംസാരിക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ് ‘ മുഖ്യമന്ത്രി പറഞ്ഞു.

    കാക്കൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
    കേന്ദ്ര ബഹുമാന്യരായ വ്യക്തികളെ പോലും ഇ ഡി അപമാനിക്കുകയാണ്. ഇ ഡി മൊഴിയെടുക്കാന്‍ വിളിച്ച് മണിക്കൂറുകളോളം ഇരുത്തുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ് ചെയ്യുന്നത്.
    നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ജനാധിപത്യ വ്യവസ്ഥക്ക് കോട്ടം തട്ടും. ഇലക്ട്രല്‍ ബോണ്ടിലൂടെ വലിയ അളവിലുള്ള പണം ബി ജെ പി കൈക്കലാക്കി. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ ഈ പണം ഉപയോഗിക്കുന്നു. ഒരു മാപ്പുസാക്ഷിയുടെ മൊഴി പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കിയത്. ശരത് ചന്ദ്ര റെഡ്ഡിയുടെ കുടുംബത്തിന്റെ നാല് കമ്പനികള്‍ 55 കോടി രൂപ ഇലക്ട്രല്‍ ബോണ്ടായി ബി ജെ പിക്ക് നല്‍കി. ബോണ്ടിന് പുറമെ ശരത് ചന്ദ്ര റെഡ്ഡി കെജ്രിവാളിനെതിരെ മൊഴി നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതിപക്ഷത്തെ നേതാക്കളെ ബി ജെ പി വ്യാപകമായി തേടി പിടിക്കുന്നു. ജയിലും അറസ്റ്റും കാട്ടി ഭീഷണിപ്പെടുത്തുന്നു. ബി ജെ പിയില്‍ ചേരുന്ന നേതാക്കള്‍ സംശുദ്ധരായി മാറുന്നു. ഇലക്ടറല്‍ ബോണ്ടിന്റെ ഗുണ ഫലം കോണ്‍ഗ്രസിനും ലഭിച്ചു. കെജ്രിവാളിനെതിരെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ട് വന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Don't try Pinarayi Vijayan Reply to Rahul Gandhi Scare
    Latest News
    ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    13/06/2025
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version