മലപ്പുറം– കോടികൾ തട്ടിയെടുത്തുവെന്ന് ആരോപണ വിധേയനായ മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെതിരെ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടയിൽ കയ്യാങ്കളി. ഭരണസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പ്രതിപക്ഷ അംഗം ഇ അഫ്‌സൽ റിപ്പോർട്ട് തട്ടിപ്പറിച്ചതോടെയാണ് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയായത്.
25 കോടിയോളം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇത് സംബന്ധിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group