തേഞ്ഞിപ്പലം– ഇന്ത്യയിലെ ഓരോ പൗരനും രാഷ്ട്രീയ ശ്രദ്ധ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അത്തരം ഇടപെടലുകൾക്ക് കൂടുതൽ അവസരങ്ങൾ വേണമെന്നും പ്രമുഖ രാഷ്ട്രീയ വിദഗ്ധനും ഇണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ (EPW) മുന്‍ എഡിറ്ററും ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (JNU) മുന്‍ അധ്യാപകനുമായ പ്രൊഫ. ഗോപാല്‍ ഗുരു. കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ ‘പൗരത്വ സങ്കല്‍പ്പത്തിലെ ധാര്‍മികതയും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികമായ വിനയം അത്യാവശ്യമാണ്. ബുള്‍ഡോസര്‍ ഭരണകാലത്ത് പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് കാര്യം. ഫലപ്രദമായി ബുൾഡോസറിനെ എങ്ങിനെ നേരിടാം എന്നും അക്കാര്യത്തിൽ വിനയവും കൃത്യതയും വളര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറായ ഡോ. രാജേഷ് കോമത്ത് സെഷനില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി സെഷന്‍ പരിചയപ്പെടുത്തി.



