തിരുവനന്തപുരം– ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗോപകുമാറിൻ്റെ ഭൗതികദേഹം പിആർഎസ് ആശുപത്രിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



