തേഞ്ഞിപ്പലം– വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ലെന്ന് നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സി എച്ച് മുഹമ്മദ് കോയാ ചെയർ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ ‘ഭരണഘടനാ വാഗ്ദാനങ്ങളുടെ വീണ്ടെടുപ്പ്: തുല്യപൗരത്വം, കൂട്ടായ മാനവികത’ എന്ന പ്രമേയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭരണഘടന ഗുരുതമായ ആക്രമണം നേരിടുന്നു. ഭരണഘടനയുടെ നെടുംതൂണുകളായ ഫെഡറലിസവും മതേതരത്വവും വെല്ലുവിളികള്‍ നേരിടുന്നു. വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ല. വര്‍ണാശ്രമവ്യവസ്ഥ നിലവില്‍ വന്നാല്‍ മൗലികാവകാശങ്ങളും തുല്യപൗത്വവും നിഷേധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വര്‍ണവ്യവസ്ഥക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റ് മെമ്പര്‍ ഡോ. ആബിദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ച സെഷനില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് സ്വാഗതം പറഞ്ഞു. ദ്വിദിന ദേശീയ സെമിനാര്‍ നാളെ അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group