Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    • ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    • ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    • സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    • സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കോഴിക്കോട് മെഡിക്കൽ കോളജിലെ നാല് മരണത്തിൽ കേസെടുത്തു; അന്വേഷണത്തിന് വിദഗ്ധ സംഘമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌03/05/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മെഡിക്കൽ കോളജിലെ തീപിടുത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിക്കാനാകൂ. തീപിടുത്തമല്ല മരണകാരണമെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതായും മെഡിക്കൽ കോളജിലെത്തിയ മന്ത്രി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

    സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം എടുത്ത് കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തും. അതിന്റെ ഭാഗമായി ഹാർഡ് ഡിസ്‌ക് മെഡിക്കൽ കോളജ് പോലീസിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും, ഫോറൻസിക് ടീമീന്റെയും കെ.എസ്.ഇ.ബിയുടെയും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ തീപിടിത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മൂന്ന് ദിവസത്തിനകം പുനഃസ്ഥാപിക്കും. വൈദ്യുതി ഇന്ന് വൈകീട്ടോടെ പുനസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    അഞ്ച് മരണങ്ങളാണുണ്ടായത്. അതിൽ ഒരാളെ മരിച്ച ശേഷം ആ സമയത്ത് അവിടെ എത്തിച്ചയാളാണ്. മറ്റ് നാല് മരണങ്ങൾ സംബന്ധിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തും. പോസ്്റ്റ്‌മോർട്ടം നടത്തുന്നതിലൂടെ മരണകാരണം വ്യക്തമാകുമെന്നും മറ്റു മെഡിക്കൽ കോളജുകളിൽനിന്നും എത്തുന്ന വിദഗ്ദ സംഘമാണ് അന്വേഷണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.

    അപകടസമയത്ത് 151 രോഗികളാണുണ്ടായിരുന്നത്. അതിൽ 114 പേരും മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്നു. 37 പേരാണ് മറ്റിടങ്ങളിലേക്ക് പോയത്. ഇതിൽ 12 പേർ ബീച്ച് ജനറൽ ആശുപത്രിയിലാണുള്ളത്. ബാക്കിയുള്ളവർ ഇഖ്‌റഅ്, മിംസ്, ബേബി ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയത്.

    സ്വകാര്യ ആശുപത്രിയിലൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. സ്വകാര്യ ആശുപത്രികളുമായി സംസാരിക്കുമെന്നും ചികിത്സ നിഷേധിച്ചാല് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

    പൊട്ടിത്തെറിയിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പാർട്ട് ലഭിച്ചിട്ടുണ്ട്. എം.ആർ.ഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യു.പി.എസ് ആണ് പൊട്ടിത്തെറിച്ചത്. ഷോർട്ട് സർക്യൂട്ടോ, ബാറ്ററിയുടെ ഇന്റേണൽ പ്രശ്‌നങ്ങളോ ആകാം തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എം.ആർ.ഐ ഉപകരണത്തിനും യു.പി.എസിനും വലിയ കേടുപാടുകളുണ്ടായിട്ടില്ല. ഇതിന് 2026 ഒക്ടോബർ വരെ വാറന്റി ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Case enquiry FIRE DEATH kozhikde Medical college veena george
    Latest News
    ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    30/06/2025
    ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    30/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    30/06/2025
    സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    30/06/2025
    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version