പാലക്കാട്: ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് തൃത്താല ആനക്കര മേലഴിയം ഗവ. എൽ.പി. സ്കൂളിലെ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശനെതിരെയാണ് കേസ്.
സെപ്റ്റംബർ 22-ന് ഗുരുവിനെ അസഭ്യം പറഞ്ഞുള്ള കുറിപ്പും ചിത്രവും പ്രകാശൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിന്റെ പരാതിയെ തുടർന്നാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



