തൃശൂര്‍- സ്‌കൂളിലെ ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയ അധ്യാപികക്കെതിരെ കേസ്. മുസ്‌ലിം കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് വാട്സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു. ഇതേ സംഭവത്തിൽ മറ്റൊരു അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആണ് പരാതി നൽകിയത്. കുന്നംകുളം പോലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികമാരാണ് രക്ഷിതാക്കൾക്ക് സന്ദേശം അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group