തിരുവനന്തപുരം– നാമനിർദ്ദേശപത്രിക സമർപ്പിച്ച് സന്തോഷത്തോടെ പുറത്തിറങ്ങിയ സ്ഥാനാർത്ഥി ആദ്യം അറിഞ്ഞത് അച്ഛന്റെ മരണവാർത്ത.തിരുവനന്തപുരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ പൂവച്ചൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങുന്ന സത്യദാസിന്റെ പിതാവ് ക്രിസ്തുദാസ് (85) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പതിനൊന്നരയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ച് സഹപ്രവർത്തകരോടൊപ്പം പുറത്തിറങ്ങിയപ്പോഴാണ് അച്ഛന്റെ മരണവാർത്ത സത്യദാസ് അറിഞ്ഞത്.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായ സത്യദാസ് നിലവിൽ പൂവച്ചൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



