എറണാകുളം – എറണാകുളം ജില്ലയിലെ വടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപത്തെ പറമ്പില്‍ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. പറമ്പില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അസ്ഥികളും തലയോട്ടിയും കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ ഫോറന്‍സിക്കും വടക്കേക്കര പോലിസും പരിശോധന നടത്തി വരികയാണ്. വടക്കേക്കരയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



