നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ അന്ത്യേരിയിൽ ഒളിപ്പിച്ചു സൂക്ഷിച്ച ബോംബ് ശേഖരവും വടിവാളും പിടികൂടി. അന്ത്യേരിയിലെ പാലോറച്ചാലിൽ റോഡിലെ കലുങ്കിനടിയിൽ നിന്നാണ് 14 സ്റ്റീൽ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ഉൾപ്പെടുന്ന ബോംബ് ശേഖരവും ഒരു വടിവാളും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് വളയം എസ്.ഐ എം എൻ്റെ നേ കൃത്യത്തിൽ പോലീസും, ബോംബ് സ്ക്വാഡും നടത്തിയ തിരച്ചലിലാണ് കലുങ്കിനടിയിൽ ഒളിപ്പിച്ച വെച്ച ബേ ബുകളും വടിവാളും കണ്ടെടുത്തത്.
പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ വൻ ശബ്ദത്തോടെ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൻ്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. വളയം സി.ഐ. ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും ബോംബ് സ്ക്വാഡും അന്ത്യേരി പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി. വരും ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് പോലീസ് പറഞ്ഞു.
വളയം മേഖലയിൽ അടുത്തൊന്നും സമാധാന ഭംഗത്തിനിടയാക്കുന്ന സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.