കോഴിക്കോട്– കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി സന്ദേശം. രാവിലെ പത്തുമണിയോടെ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലില്‍ സന്ദേശമെത്തിയത്. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെഡിക്കല്‍ കോളജിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തമിഴ്‌നാട്ടില്‍ നിന്നുള്ള മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയെന്നാണ് വിവരം. നിലവില്‍ ആശുപത്രിയിലെ പ്രധാനപ്പെട്ട പാര്‍ക്കിങിൽ അടക്കം വ്യാപക പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



