ആലപ്പുഴ– ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇന്നു രാവിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് എറണാകുളം-ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു പോയതിനുശേഷം ട്രാക്ക് ക്ലീന്‍ ചെയ്യാന്‍ വന്ന സ്റ്റാഫുകളാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മുട്ടിനു താഴെയുള്ള കാല്‍ ഭാഗമാണ് കണ്ടെത്തിയത്. ഉടനെ ക്ലീനിങ് സ്റ്റാഫുകള്‍ റെയില്‍വേ പോലിസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



