കല്‍പ്പറ്റ: പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് പൊട്ടിയ ഉരുള്‍ ഒഴുകിയതില്‍പ്പെട്ട സൂചിപ്പാറ-കാന്തന്‍പാറ മേഖലയില്‍ ആനടിക്കാപ്പിനടുത്ത് ഇന്നലെ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. പ്രദേശത്തുകണ്ട ശരീരഭാഗം നാളെ പുറത്ത് എത്തിക്കും. സമയപരിമിതിയും ചതുപ്പുനിറഞ്ഞ ദുര്‍ഘട പ്രദേശവുമായതാണ് ശരീരഭാഗം ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്യാതിരുന്നതിനു കാരണം.
ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കാണ് മൃതദേഹങ്ങള്‍ മാറ്റിയത്. പിപിഇ കിറ്റ് ഉള്‍പ്പെടെ സാമഗ്രികളുടെ ഇല്ലാതിരുന്നതിനാല്‍ ഇന്നലെ മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ തെരച്ചിലിനിടെ സന്നദ്ധ പ്രവര്‍ത്തകരാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. ശരീരഭാഗം കുട്ടിയുടേതാണെന്നാണ് അനുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group