തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബി.ജെ.പി നേതാവിന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ബി.ജെ.പി ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി അയച്ചത്.
സുരേഷ് ഗോപി പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എം.പിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പ്രവർത്തകരെ കളിയാക്കിയെന്നും പരാതിയിലുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group