Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പക്ഷിപ്പനി: ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; രോഗ വ്യാപനം തടയാൻ മുഴുവൻ താറാവുകളെയും കൊന്നൊടുക്കും

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി18/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : ജില്ലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുട്ടനാട് എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു._

    ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.
    ,_ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

    എന്താണ് എച്ച്5എൻ1 (H5N1) വൈറസ്?

    പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം.

    ലക്ഷണങ്ങൾ എന്തൊക്കെ?

    ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണെന്ന് Centers for Disease Control and Prevention വ്യക്തമാക്കുന്നു. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

    രണ്ടോ എട്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. കുടൽ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, അല്ലെങ്കിൽ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങൾ എന്നിങ്ങനെ ലക്ഷണങ്ങൾ വഷളായേക്കാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version