കൊച്ചി– ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് വ്യാപക പരിശോധന കടത്തി കസ്റ്റംസ് വകുപ്പ്. നടന്മാരായ പൃഥിരാജിന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ള വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് പരിശോധന. ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡർ ദുൽഖർ വാങ്ങിയെന്ന് കസ്റ്റംസ് കണ്ടെത്തി. നടന്റെ രണ്ട് കാറുകൾ പിടിച്ചെടുക്കുകയും കസ്റ്റംസ് സമ്മൻസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് ‘ ഓപറേഷൻ നുംഖൂർ എന്ന പേരിൽ പരിശോധന നടത്തുന്നത്. ഇന്ത്യയിലേക്ക് 150ഓളം വാഹനങ്ങൾ കടത്തിയെന്നും ഇതിൽ 30-40 വാഹനങ്ങൾ കേരളത്തിൽ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് അറിഞ്ഞുകൊണ്ടാണോ വാഹനം വാങ്ങിയതെന്നും അധികൃതർ പരിശോധിക്കും. സർക്കാർ ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനും വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാർ വ്യാജരേഖകൾ നൽകി കബളിപ്പിച്ചാണ് കച്ചവടം നടത്തിയെന്നാണ് നിരീക്ഷണം.
സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാർ zഷോറൂമുകളിലും കസ്റ്റംസ് പരിശോധ നടത്തുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴ് സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തി. ഇതുവരെ 11 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് നിഗമനം.