കോഴിക്കോട്– ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നാദാപുരം ആവോലത്ത് പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയത്. ഇക്കഴിഞ്ഞ ജൂലൈയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group