പാലക്കാട്– കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപികരിച്ച് മത്സര രംഗത്തേക്ക് ഇറങ്ങിയ എ.വി ഗോപിനാഥിന് തോൽവി. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് 130 വോട്ടുകൾക്കാണ് എ.വി ഗോപിനാഥിന്റെ തോൽവി. കോൺഗ്രസ് വിട്ട് സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) രൂപികരിച്ച ഗോപിനാഥ് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്.
സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്. 2009 മുതൽ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്.
25 വർഷം പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹം 2019 മുതൽ കോൺഗ്രസുമായി അകലം പാലിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാറിന്റെ നവ കേരള പരിപാടിയിൽ പങ്കെടുത്തതോടെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.



