കോഴിക്കോട്– പുതിയ കടവ് ബീച്ചിന് സമീപം ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസന് എന്നിവരാണ് പിടിയിലായത്. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി. നാട്ടുകാരാണ് രണ്ടുപേരെയും തടഞ്ഞുവെച്ച് പോലീസില്‍ ഏല്പിച്ചത്.
വീടിനടുത്ത് നിന്ന ഏഴുവയസുകാരനെ പൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ പരിസരത്തെ കുട്ടികള്‍ ബഹളം വെച്ചതോടെ കുട്ടിയെ താഴെയിട്ട് ഓടുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞനുസരിച്ച് ഇവരുടെ പിന്നാലെ ഓടിയ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്പിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്യേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group