കൊച്ചി– മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി പുരോഹിതനെയടക്കം വി.എച്ച്.പി ആക്രമിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മറുപടി പറയാന്‍ സൗകര്യമില്ലെന്നും നിങ്ങളാരാണ്, ആരോടാണ് ചോദ്യം ചോദിക്കുന്നതെന്നും അദ്ദേഹം കയർത്തു.
ജബല്‍പൂരില്‍ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ് അദ്ദേഹം ന്യായീകരിച്ചു. എന്റെ നാവ് പോസ്റ്റ് മോര്‍ട്ടം ചെയ്‌തോളൂ മനസ്സ് ചെയ്യരുത്. കേരളത്തില്‍ പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാന്‍ ചിലര്‍ ശ്രമിച്ചില്ലേ? പാലയൂര്‍ പള്ളി പൊളിക്കാന്‍ ആരാണ് ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വഖഫ് ബില്ല് മുനമ്പത്ത് കാര്‍ക്ക് ഗുണകരമാവും, വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ട് വരുതെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. കോണ്‍ഗ്രസ് ജനങ്ങളെ ജാതീയമായി തിരിക്കാനാണ് ശ്രമിക്കുന്നത്, ക്രിസ്തീയ സമൂഹം ഒന്നായി അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.