ആലപ്പുഴ : മാവേലിക്കര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാറും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പത്രിക സമർപ്പിച്ചു.
വരണാധികാരിയും ചെങ്ങന്നൂർ ആർ ഡി ഒയുമായ ജി . നിർമ്മൽ കുമാർ മുമ്പാകെയാണ് അരുൺ പത്രിക സമർപ്പിച്ചത്.
4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മന്ത്രിമാരായ കെ. ൻ.ബാലഗോപാൽ സജി ചെറിയാൻ, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, എംഎൽഎമാരായ എം.എസ്. അരുൺ കുമാർ, ജോബ് മൈക്കിൾ,തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വെള്ളാവൂർ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
ശോഭാ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക നൽകിയത് വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിനുമുമ്പാകെയാണ്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group