ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകളിലെ തലവെട്ടിമാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ ചിത്രം പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതുസംബന്ധിച്ചുള്ള ശോഭാ സുരേന്ദ്രന്റെ പരാതിയിന്മേലാണ് അന്വേഷണം.
നേര്‍ക്കുനേരെ പോരാടാന്‍ തന്റേടം ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. പോസ്റ്റര്‍ മാറ്റിയതില്‍ നടപടി എടുത്തില്ലെങ്കില്‍ കളക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ഹരിപ്പാട് ആര്.കെ ജങ്ഷനില്‍ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകളിലാണ് തലമാറ്റം നടന്നത്. ബസ് സ്റ്റാന്‍ഡിന് പരിസരത്ത് വെച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കീറിനശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് ബിജെപിയുടെ ആരോപണം. നേര്‍ക്ക് നേരെ പോരാടാനുളള നട്ടെല്ല് തനിക്കുണ്ടെന്നും ഇത് ഒമ്പതാമത്തെ തിരഞ്ഞെടുപ്പ് ആണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.