കൊല്ലം: മൂർഖന്റെ കടിയേറ്റ് വയോധികൻ മരിച്ചതിന് പിന്നാലെ പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരനും കടിയേറ്റ് മരിച്ചു. കൊല്ലം ഏരൂർ തെക്കേവയൽ കോളനിക്ക് സമീപമാണ് സംഭവം.
പ്രദേശവാസിയായ രാമചന്ദ്രൻ(65) ആണ് മൂർഖന്റെ കടിയേറ്റ് ആദ്യം മരിച്ചത്. ഇതിന് പിന്നാലെ പാമ്പിനെ പിടികൂടാനെത്തിയ പാമ്പ് പിടുത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജനും (38) മൂർഖന്റെ കടിയേൽക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ മൂർഖനെ പിടികൂടി സജു ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. ഉടനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി ഇന്ന് മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group