കൊച്ചി– ‘അമ്മ’ ഒരു സ്ത്രീയാകണമെന്ന് നിങ്ങൾ പറഞ്ഞു, ദാ ഇപ്പൊൾ ഒരു സ്ത്രീ ആയിരിക്കുന്നെന്ന് ശ്വേതാ മേനോൻ. ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് സംസാരിക്കുകയായിരുന്നു അവർ. മുന്നോട്ട് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ശ്വേതാ മേനോൻ പറഞ്ഞു. സിനിമയിൽ പുരുഷനോ സ്ത്രീയോ ഇല്ലായെന്നും ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതമാണ് തങ്ങൾ നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. താര സംഘടനയായ അമ്മയെ ഇനി മുതൽ A.M.M.A എന്ന് വേർ തിരിച്ച് വിളിക്കരുതെന്നും നടി വ്യക്തമാക്കി.
ഇതാദ്യമായിട്ടാണ് അമ്മയുടെ പ്രസിഡന്റായി ഒരു വനിത എത്തുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത് 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group