Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 21
    Breaking:
    • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
    • കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
    • സെന്‍സിബിള്‍ സൂര്യ; ഡല്‍ഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ
    • അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
    • ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം: ഒമ്പത് പ്രതികളെയും വെറുതെ വിട്ടു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌15/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: മലപ്പുറം ജില്ലയിലെ കോട്ടക്കൽ കുറ്റിപ്പുറം ആലിക്കൽ ജുമാമസ്ജിദിൽ വെച്ച് സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. പുളിക്കൽ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കർ (50) എന്നിവർ പള്ളിയിൽ വച്ച് കൊല്ലപ്പെട്ട കേസിലാണ് ഹൈക്കോടതി വിധി.

    മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മഞ്ചേരി അഡീ. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളായ അബ്ദു സുഫിയാൻ, യൂസഫ് ഹാജി, മുഹമ്മദ് നവാസ്, ഇബ്രാഹീം കുട്ടി, മുജീബ് റഹ്മാൻ, സെയ്തലവി, മൊയ്തീൻകുട്ടി, അബ്ദുൽറഷീദ്, ബീരാൻ എന്നിവരെയാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കുറ്റാരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആക്രമണത്തിനിടെ പ്രതികൾക്ക് പരുക്കേറ്റത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം പ്രോസിക്യൂഷന് നൽകാനായിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

    ആദ്യം ആക്രമണം നടത്തിയത് പ്രോസിക്യൂഷൻ സാക്ഷികളടക്കമുള്ളവരാണെന്ന വസ്തുത മറച്ചുവെച്ചതായും ഈ സാഹചര്യത്തിൽ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവുണ്ടായത്.

    പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കമ്മിറ്റി തർക്കത്തെ തുടർന്ന് 2008 ആഗസ്ത് 29-നാണ് രണ്ടു സഹോദരങ്ങൾ കൊല്ലപ്പെട്ടത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജിയും കൊല്ലപ്പെട്ട അബ്ദുവും അബൂബക്കറും ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയതായിരുന്നു. പള്ളിക്കകത്ത് മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിലാണ് അബ്ദുവും അബൂക്കറും കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.

    11 പ്രതികളുണ്ടായിരുന്ന ഇരട്ടക്കൊലപാതക കേസിൽ ഒരാൾ വിചാരണക്കാലയളവിൽ മരിച്ചു. ശേഷിക്കുന്ന 10 പേർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നുത്. ഇതിൽ ഒരാൾ അപ്പീൽ കാലയളവിലും മരിക്കുകയുണ്ടായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    acquited all alikkal juma masjid Double Murder case High court malappuram kottakkal
    Latest News
    കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
    21/05/2025
    കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
    21/05/2025
    സെന്‍സിബിള്‍ സൂര്യ; ഡല്‍ഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ
    21/05/2025
    അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
    21/05/2025
    ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ
    21/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.