ആലത്തൂര്‍ – ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യാ ഹരിദാസിന്റെ പാട്ടും പാടി ജയിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. സി പി എമ്മിന്റെ ഏക കനല്‍ത്തരിയായി മാറാന്‍ സാധ്യതയുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് ആലത്തൂരില്‍ മുന്നേറുന്നത്. നിലവില്‍ 10,000ത്തോളം വോട്ടുകള്‍ക്ക് അദ്ദേഹം ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ടുപാടി’ ജയിച്ച മണ്ധലത്തിലാണ് സി പി എം മുന്നേറ്റം നടത്തുന്നത്.
ആലത്തൂരില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണന് പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 2019 ല്‍ 1,58,968 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് സി പി എമ്മിലെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group