ആലപ്പുഴ: ജില്ലയിലെ ജലയാശങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം ഇന്നു മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, ഡി.റ്റി.പി.സി. സെക്രട്ടറി, ഡി.ഡി.ടൂറിസം, ജെ.ഡി.-എൽ.എസ്.ജി.ഡി. എന്നിവർ ഉറപ്പുവരുത്തേണ്ടതാണ്. ഇതോടൊപ്പം ജില്ലയിൽ സർവ്വീസ് നടത്തുന്ന ഹൌസ് ബോട്ടുകൾ ഉൾപ്പടെയുള്ള ബോട്ടുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group