ആലപ്പുഴ : ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വോട്ട് കൂടുതല്‍ പിടിച്ചത് സിറ്റിംഗ് എം.പി എ. എം ആരിഫിന് പ്രഹരമായി. 2019ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന രാധാകൃഷ്ണന്‍ നേടിയത് 186013 വോട്ടാണ്. എന്നിലിത്തവണ ഇടതു-വലതുമുന്നണികളെ ഞെട്ടിച്ചുകൊണ്ട് ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 299648 വോട്ട് പിടിച്ചടക്കി. കഴിഞ്ഞതവണത്തേതിനേക്കാള്‍ 113635 വോട്ട് കൂടുതല്‍ ശോഭ നേടി. ഇത് ഇടതുപക്ഷത്തിന്റെ വോട്ടാണെന്ന് നിസ്സംശയം പറയാം. മണ്ഡലത്തിലെ ഈഴവ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ഇത്തവണ ബി ജെ പി പക്ഷത്തേക്ക് മാറിയെന്നാണ് വിലയിരുത്തല്‍. ഈഴവ വോട്ടുകള്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനുശേഷം വിജയം തനിക്കാണെന്നും ഐ.ബി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ഇടത് സ്ഥാനാര്‍ഥി അഡ്വ. എ എം ആരിഫിന് ശോഭാ സുരേന്ദ്രനേക്കാള്‍ 41399 വോട്ട് മാത്രമാണ് അധികമുള്ളത്. ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ ബി ജെ പി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ ഇടതുസ്ഥാനാര്‍ഥി ആരിഫിനേക്കാള്‍ 5352 വോട്ടുകള്‍ ശോഭ അധികം നേടി. ഹരിപ്പാട്ട് ആരിഫിന് 41769 വോട്ട് ലഭിച്ചപ്പോള്‍ ശോഭ കീശയിലാക്കിയത് 47121 വോട്ടുകളാണ്.
കായംകുളം നിയമസഭാ മണ്ഡലത്തില്‍ ആരിഫിന് 48020 വോട്ട് ലഭിച്ചപ്പോള്‍ ശോഭ സുരേന്ദ്രന്‍ 755 അധികം നേടി 48775 വോട്ട് സ്വന്തമാക്കി. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ 110 വോട്ടുകളുടെ വ്യത്യാസമാണ് ഇടത് -ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ളത്. ആരിഫ് 37657 വോട്ടാണ് ഇവിടെ നേടിയത്. ശോഭയാകട്ടെ 37547 വോട്ട് സ്വന്തം പെട്ടിയിലാക്കി. അതുപോലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലും ആരിഫിന് ശോഭാ സുരേന്ദ്രനേക്കാള്‍ 191 വോട്ട് അധികം നേടാനേ കഴിഞ്ഞുള്ളൂ. 49030 വോട്ട് കരുനാഗപ്പള്ളിയില്‍ ആരിഫിന് കിട്ടിയപ്പോള്‍ ശോഭയ്ക്ക് 48839 വോട്ട് ലഭിച്ചു. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള മണ്ഡലങ്ങളിലാണ് ആരിഫിന് ബി ജെ പി സ്ഥാനാര്‍ഥിയുമായി വലിയ വ്യത്യാസം വോട്ടില്‍ ഉണ്ടായത്. ബി ജെ പിയുടെ മുന്നേറ്റം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് കനത്തപ്രഹരമാണ് ഏല്‍പ്പിച്ചത്. സി പി എം ഭരിക്കുന്ന പല പഞ്ചായത്തുകളിലും ബി ജെ പി സ്ഥാനാര്‍ഥി ഇടതുസ്ഥാനാര്‍ഥിയേക്കാള്‍ വോട്ട് കൂടുതല്‍ നേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group