നാദാപുരം: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ അഖില മര്യാട്ട് വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. 22 ൽ 14 വോട്ട് നേടിയാണ് അഖില തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ നിഷാ മനോജിന് 8 വോട്ടാണ് ലഭിച്ചത്.
സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായ അഖില മര്യാട്ട് പാർട്ടി നിർദ്ദേശത്തെ തുടർന്ന് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഖില ഡി.സി.സിക്ക് നൽകിയ പരാതിയെ തുടർന്ന്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
ഡി.സി.സി ഭാരവാഹികളായ പി കെ ഹബീബ് , പ്രമോദ് കക്കട്ടിൽ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷൻ അഖില കുറ്റക്കാരിയല്ലെന്ന് നേതൃത്വത്തിന് റിപ്പോർട്ട് നൽകി. തുടർന്നാണ് വൈസ് പ്രസിഡണ്ട് ആയി അഖിലയെ തന്നെ വീണ്ടും നിയമിക്കാൻ ഡി.സി.സി നേതൃത്വം തീരുമാനിച്ചത്. ഇതിടെ അഖിലമത്സരിക്കരുതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് വിഷയം പരിഹരിക്കുകയായിരുന്നു