ഡല്‍ഹി– സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ ഡല്‍ഹി പ്രതിനിധി കെ.വി തോമസ് പറഞ്ഞു. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സര്‍ക്കാറിന്റെ നിര്‍ദേശം. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും.
എയിംസിന് അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ടോയെന്ന് കേന്ദ്രസംഘം പരിശോധിക്കും. വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കെ.വി തോമസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group