തിരുവനന്തപുരം: നിയമസഭയിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ ആർ.എസ്.എസ് നേതാക്കളുമായുള്ള ചർച്ച കൊഴുക്കുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് ഇന്നലെ സഭയിൽ വെല്ലുവിളിച്ച മുഖ്യമന്ത്രിക്ക് തൊണ്ടവേദനയും പനിയുമാണെന്നാണ് വിവരം.
ഇന്ന് രാവിലെ സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നില്ല. തൊണ്ടവേദനയും പനിയും കാരണം ഡോക്ടർ, മുഖ്യമന്ത്രിക്ക് സമ്പൂർണ വോയിസ് റെസ്റ്റ് നിർദേശിച്ചതായി സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. ഇപ്പോൾ കോൺഗ്രസ് എം.എൽ.എ അഡ്വ. മാത്യു കുഴൽനാടൻ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group