തിരുവനന്തപുരം– ലഹരി ഉപയോഗിച്ച് സിനിമ സെറ്റില്‍ മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. സൂത്രവാക്യം സിനിമ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയാണ് അപമര്യാദയായി പെരുമാറിയത്. ഷൈനിനെതിരെ ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിൽ വിൻസി പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് മലയാള സിനിമസെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്.
കേസെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് എക്‌സൈസ് വിഭാഗം വ്യക്തമാക്കി. കൊച്ചി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് സംഭവം അന്യേഷിക്കുക. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്യേഷണം തുടങ്ങി. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ ശ്രമിക്കുകയാണ് പോലീസ്.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് പറയുന്ന വീഡിയോ അടുത്തിടെ വയറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കി വിൻസി വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ആരാണാ നടനെന്ന് വിൻസി വെളിപ്പെടുത്തിയിരിക്കുകയാണ്.