കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് വെട്ടേറ്റു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശി മുഹമ്മദ് സാലിക്കാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കൊടുവള്ളി കിഴക്കോത്ത് വച്ചാണ് സംഭവം.
അക്രമത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് താമരശ്ശേരി പരപ്പൻപൊയിലിൽ ശാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. 2023 ഏപ്രിൽ ഏഴിനാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയെ സാലിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group