തിരുവനന്തപുരം– ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്റെ 50ാം ദിവസം സെക്രട്ടറിയേറ്റിനു മുമ്പില്‍ മുടിമുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു. സെക്രട്ടറിയേറ്റ് മുന്നിലെ രാപ്പകല്‍ സമരത്തിനു പിന്നാലെ നിരാഹാര സമരം നടത്തിയിട്ടും സര്‍ക്കാര്‍ പ്രതികാര നടപടി തുടരുകയാണെന്ന് ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു. ഈ മാസം 31തോടു കൂടെ സമരം 50 ദിവസം പിന്നിടും.
സമരക്കാരോടുള്ള സര്‍ക്കാറിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്ന് സമരസമിതി അറിയിച്ചു. ചര്‍ച്ചകള്‍ നടത്തി മാന്യമായ സെറ്റില്‍മെന്റ് ഉണ്ടാക്കി സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 10 മുതലാണ് ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരത്തിന്റെ 38ാം ദിവസം മുതല്‍ ബിന്ദു കെ.പി, തങ്കമണി, ആര്‍ ഷീജ എന്നിവര്‍ നിരാഹാര സമരം തുടങ്ങി.