പയ്യന്നൂര്‍ – പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ ബാ ലവാടി റോഡിലെ കുപ്പാടക്കത്ത് ബിനു എന്ന ബിനു കുട്ടനാ(4O) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ ചെറുപുഴ കമ്പി പാലത്തിന് സമീപത്തായിരുന്നു അപകടം.
പുഴയില്‍ മുങ്ങിപ്പോയ യുവാവിനെ നാട്ടുകാര്‍ കരക്കെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഹനന് – ജാനകി ദമ്പതികളുടെ മകനാണ്. പയ്യന്നൂര്‍- ചെറുപുഴ റൂട്ടി ല്‍ സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഭാര്യ രേവതി. മക്കള്‍ അഭിനവ്, ആദി ലക്ഷ്മി. സ ഹോദരി ബിജി. ചെറുപുഴ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group