ആലപ്പുഴ: തന്നെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഇല്ലാത്തകാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിച്ച എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനേതിരേ കോൺഗ്രസ് നേതാവും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സി വേണുഗോപാൽ കേസ് ഫയൽ ചെയ്തു. മനപൂർവം തേജോവധം ചെയ്യാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആലപ്പുഴ കോടതിയിൽ നേരിട്ട് ഹാജരായി ക്രിമിനൽ കേസ് കൊടുത്തത്. വേണുഗോപാലിനുവേണ്ടി അഭിഭാഷകനായ മാത്യു കുഴൽനാടൻ ഹാജരായി. ഇപ്പോൾ നൽകിയത് ക്രിമനൽ കേസാണെന്നും ഇനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് കൂടി ഫയൽ ചെയ്യുമെന്ന് കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ സാക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവായിട്ടുണ്ട്. 16ന് സാക്ഷി വിസ്താരം നടക്കും. സ്ഥാനാർഥിയായ ഒരാളെ മനപൂർവം തേജോവധം ചെയ്യാനാണ് ശ്രമം നടത്തിയിട്ടുള്ളതെന്നും കുഴൽനാടൻ പറഞ്ഞു.
2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ് .രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ
കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭ ആരോപിച്ചിരുന്നത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group