ആലപ്പുഴ: മകളുടെ ഭാവിക്ക് വേണ്ടി 14 വര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ റിട്ട:നഴ്സിങ്അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും, കുതിരപ്പന്തിരാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്കുമാരി(50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതിവീണ്ടുംവിവാഹിതരാകാൻതീരുമാനിച്ചത്.14 വർഷം മുൻപ് ഇവര്‍ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 2006 ആഗസ്റ്റ് ആഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008 -ൽ ഇവർക്കൊരുപെൺകുട്ടിജനിച്ചു.അസ്വാരസ്യങ്ങളെതുടർന്ന്ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴകുടുംബകോടതിമുഖേനവിവാഹമോചിതരായി.സുബ്രഹ്മണ്യൻപിന്നീട്കൃഷ്ണകുമാരിക്കും, മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തികഇടപാടുകളുംതീർത്ത്സംയുക്തമായി കരാറും തയ്യാറാക്കി. എന്നാൽകൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു.കുടുംബകോടതി ജഡ്ജി വിദ്യാധരൻ കേസ് ചേംബറിൽ പരിഗണിച്ചു. ഇരുവരും പുന:ർവിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെകരുതിപ്രശ്നങ്ങൾരമ്യമായിപരിഹരിച്ച് ഒന്നിച്ചു കഴിയാൻ നിർദേശിച്ചു.ഇരുകക്ഷികളും, അഭിഭാഷകരും നിർദ്ദേശംഅംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനുംതീരുമാനിച്ചു. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും. സുബ്രഹ്മണ്യന് വേണ്ടിഅഭിഭാഷകരായ ആർ രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും,കൃഷ്ണകുമാരിക്ക് വേണ്ടി സൂരജ് ആർമൈനാഗപ്പള്ളിയും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group