തൃശൂർ: വാടാനപ്പള്ളിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻ ലാൽ-ഹരി ദമ്പതികളുടെ മകനും വാടാനപ്പള്ളി ജി.എഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സഹസ്രനാഥ് (12) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കുട്ടിയെ പനി ബാധിച്ച് ചിലങ്ക സെന്ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group