കൊട്ടാരക്കര: പെന്‍ഷന്‍ തുക സുഹൃത്തുക്കള്‍ക്ക് വായ്പയായി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊല്ലം ജില്ലയിലെ ചിറട്ടക്കോണം സ്വദേശി ഓമനയാണ് (76) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴായ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വിരമിച്ച കശുവണ്ടി തൊഴിലാളിയായിരുന്ന ഓമന തന്റെ പെന്‍ഷന്‍ തുക സുഹൃത്തുക്കള്‍ക്ക് വായ്പയായി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടപ്പനും ഓമനയും പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതിനിടയിലാണ് കുട്ടപ്പന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപ്പെടുത്തിയ വിവരം കുട്ടപ്പന്‍ വ്യാഴാഴ്ച രാവിലെ തന്റെ മകളോട് ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു മകളും ഭര്‍ത്താവും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഓമനയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.