പാലക്കാട്: കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പിടിയിലായി. പാലക്കാട് മണ്ണൂർ കമ്പനിപ്പടിയിലാണ് സംഭവം. സൈനികൻ അരുൺ എന്നയാളാണ് പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയിലാണ് മോഷണം നടന്നത്.
കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന സൈനികൻ 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മങ്കര പോലീസ് ഇൻസ്‌പെക്ടർ എ പ്രതാപ്, സബ് ഇൻസ്‌പെക്ടർ ഉദയൻ, എ.എസ്.ഐ ഷിജിത്, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് സൈനികനായ പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group