തിരുവനന്തപുരം – സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ അന്തിമമായുള്ളത് 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലുമാണ്. പതിനാലു പേരാണ് കോട്ടയത്ത് മത്സര രഗംത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 290 പേരാണ് പത്രിക നല്‍കിയിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തള്ളിയിരുന്നു. 10 പേര് പത്രിക പിന്‍വലിച്ചു. കോഴിക്കോട് 13 പേരും , കണ്ണൂര്‍ കൊല്ലം തിരുവനന്തപുരം മണ്ഡലങ്ങളില്‍ 12 സ്ഥാനാര്‍ത്ഥികള്‍ വീതവും മത്സര രംഗത്തുണ്ട്. കാസര്‍കോട് 9, വടകര 10, വയനാട് 9, മലപ്പുറം – പൊന്നാനി 8 വീതം, പാലക്കാട് 10, തൃശൂര്‍ 9 , ചാലക്കുടി 11, എറണാകുളം 10, ഇടുക്കി 7, ആലപ്പുഴ 11, മാവേലിക്കര 9 ,പത്തനംതിട്ട 8 ,ആറ്റിങ്ങല്‍ 7 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 14 മണ്ഡലങ്ങളിലായി 25 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തില്ല. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.